കട്ടപ്പന: ദേഹത്ത് മരം വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. മേലേചിന്നാർ ബഥേൽ ഓലിപ്പറമ്പിൽ കുട്ടപ്പ(67) നാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തൊഴിലാളികൾ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ ഉണങ്ങിനിന്ന ഭാഗം കുട്ടപ്പന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ശോഭനയാണ് ഭാര്യ. മക്കൾ: ബിന്ദു, സിന്ധു, ബീന. മരുമക്കൾ: ബിജു, സനീഷ്, മനോജ്.