ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ ഇന്ന് മുതലുള്ള മണ്ഡല ചിറപ്പിന് കൊവിഡ് നിയന്ത്രണങ്ങളോടെ മാത്രമേ ദർശനം അനുവദിക്കൂ. നാലമ്പലത്തിനുള്ളിൽ പ്രദക്ഷിണം പാടില്ല. നാലമ്പലത്തിനുള്ളിൽ നിന്ന് കഴിവതും വേഗം പുറത്തിറങ്ങണം. ക്ഷേത്രച്ചിറയിൽ കുളിക്കുവാൻ അനുവാദമില്ലെന്നും ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.