കോട്ടയം : മദ്യപിച്ചെത്തിയ മൂന്നംഗ സംഘം കടയിലെ ചില്ലുഗ്ലാസ് തകർത്തു. ഇന്നലെ രാത്രി 7.30 ഓടെ കളത്തിപ്പടിയിലെ ചിക്കിംഗിലാണ് സംഭവം. മാസ്‌ക് ധരിച്ച് കടയ്ക്കുള്ളിൽ പ്രവേശിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതാണ് അക്രമത്തിന് ഇടയാക്കിയത്. സംഘത്തെ ജീവനക്കാർ തടഞ്ഞ് വച്ചതിന് ശേഷം പൊലീസിൽ ഏൽപ്പിച്ചു.