ഏഴാച്ചേരി : കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ മണ്ഡലകാല പൂജ ഇന്ന് തുടങ്ങും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ദിവസവും രാവിലെ 6.30 ന് ഗണപതി ഹോമം, വൈകിട്ട് 6.15ന് ദീപാരാധന, ഭജന, പ്രസാദ വിതരണം എന്നിവയുണ്ട്. ഞായറാഴ്ചകളിൽ നവഗ്രഹ ക്ഷേത്രത്തിൽ നവഗ്രഹ പൂജ നടക്കും. കൊവിഡ് നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഭക്തജനങ്ങളെ പ്രവേശിപ്പിക്കൂ.