election

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിച്ചു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറാണ് ചെർപേഴ്‌സൺ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറും ജില്ലാ പൊലീസ് മേധാവി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ അംഗങ്ങളുമാണ്.

സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിൽ ഉടൻ പരിഹാരം കാണുന്നതിനും മോണിട്ടറിംഗ് സെൽ നടപടി സ്വീകരിക്കും. കമ്മിഷന്റെ ഇടപെടൽ ആവശ്യമുള്ള വിഷയങ്ങൾ റിപ്പോർട്ട് സഹിതം ശ്രദ്ധയിൽ പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽ പറയുന്നു.

രണ്ടു ദിവസത്തിൽ ഒരിക്കൽ സെൽ യോഗം ചേരും.