കോട്ടയം: കോട്ടയം നഗരസഭയിലെ മൂന്നാം വാർഡിൽ ഇടതു മുന്നണിക്ക് രണ്ടു സ്ഥാനാർത്ഥികൾ . ഇരുവരും പോസ്റ്ററടിച്ച് പ്രചാരണവും ആരംഭിച്ചു. കേരള കോൺഗ്രസിന് നൽകിയ സീറ്റിലാണ് സി.പി.ഐ സ്വന്തം സ്ഥാനാർത്ഥിയെ ഇടത് സ്ഥാനാർത്ഥിയായി ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോജി കുറത്തിയാടനാണ് ഈ വാർഡിൽ വിജയിച്ചത്. കേരള കോൺഗ്രസ് എം ഇടതു മുന്നണിയുടെ ഭാഗമായതോടെ സിറ്റിംഗ് സീറ്റുകൾ അതത് കക്ഷികൾക്കു തന്നെ നൽകാനായിരുന്നു ഇടതു മുന്നണിയിലെ ധാരണ. ഇതനുസരിച്ചു കേരള കോൺഗ്രസ് എം ഈ സീറ്റിൽ ജൈനമ്മ ഫിലിപ്പിനെ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് ബിന്ദു ബാബുവിനെ സി.പി.ഐ ഇടതു മുന്നണി സ്ഥാനാർത്ഥിയായി അതരിപ്പിച്ചിരിക്കുന്നത്.