പാലാ : സംസ്ഥാനത്തെ അടച്ചിട്ടിരിക്കുന്ന ബാറുകൾ ഉടൻ തുറക്കാൻ സർക്കാർ തയ്യാറാകണമെന്ന് മദ്യവ്യവസായ തൊഴിലാളി യൂണിയൻ കെ.ടി.യു.സി (എം) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പാലാ ബ്ലൂമൂൺ ഓഡറ്റോറിയത്തിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ജോബി കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ടോമി മൂലയിൽ,പാപ്പച്ചൻ മുരിങ്ങാത്ത്, ഷിബു കാരമുള്ളിൽ, സ്റ്റീഫൻ ഉഴവൂർ, ടി.ആർ.അരവിന്ദൻ, ബെന്നി ഉപ്പൂട്ടിൽ, കെ.കെദിവാകരൻനായർ, കുര്യാച്ചൻ മണ്ണാർമറ്റം, ബിബിൻ പുളിയ്ക്കൽ,സത്യൻ പാലാ,കെ.കെ.ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.