പാലാ : ടാറിംഗ് പൂർത്തിയാക്കിയ റോഡുകൾ ദിവസങ്ങൾക്കകം വെട്ടിപ്പൊളിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. റോഡുകളിൽ കുഴിയെടുത്താൽ ഉപയോഗം കഴിഞ്ഞ് ഉടൻ പഴയരൂപത്തിലാക്കണം എന്നാണ് നിയമം. എന്നാൽ പലരും പൊളിക്കുന്ന റോഡുകൾ വേണ്ടവിധം മൂടാൻ പോലും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കോൺക്രീറ്റ് ചെയ്യുന്ന രീതിയുണ്ടെങ്കിലും ദിവസങ്ങൾക്കം ഇവ നശിച്ച് വലിയ കുഴികൾ രൂപപ്പെടുന്ന അവസ്ഥയാണ്. കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. വീതികുറഞ്ഞ റോഡ് കുത്തിപ്പൊളിച്ച് മടങ്ങുന്നതോടെ ഗതാഗതക്കുരുക്കും പതിവാണ്.
തകർന്ന് കിടക്കുന്ന റോഡുകൾ
പാലായിലെ ഹൈവേ റോഡുകൾ
സിവിൽ സ്‌റ്റേഷൻ റോഡ്
പാലാ -പൊൻകുന്നം റോഡ്
പാലാ - ഈരാറ്റുപേട്ട റോഡ്
രാമപുരം റോഡ്, വാഴേമഠം റോഡ്
നടപടി സ്വീകരിക്കണം
പൊതുമുതൽ നശിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി പ്രവർത്തകർ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും ജനപ്രതിനിധികൾക്കും പരാതി നൽകി. യോഗത്തിൽ പി. പോത്തൻ, ജോണി പന്തപ്ലാക്കൽ, സെബി വെള്ളരിങ്ങാട്ട്, സോജൻ ഇല്ലിമൂട്ടിൽ, രാജു പുതുമന, ജോയി ചാലിൽ, ജെയിംസ് ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.