പാലാ : പത്ത് വയസിൽ താഴെ പ്രായമുള്ള മുഴുവൻ പെൺകുട്ടികളെയും സുകന്യസമൃദ്ധി പദ്ധതിയിൽ ചേർക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ 19 വരെ പാലാ ഹെഡ്‌പോസ്റ്റ് ഓഫീസിൽ മേള നടത്തും. പെൺകുട്ടികളുടെ വിവാഹ വിദ്യാഭ്യാസ ആവശ്യത്തിനുള്ള ആകർഷകമായ സർക്കാർ പദ്ധതിയാണ് സുകന്യ സമൃദ്ധി. ഒരു കുടുംബത്തിലെ 2 പെൺകുട്ടികൾക്ക് പദ്ധതിയിൽ ചേരാം. വിവാഹ സമയത്ത് ഉയർന്ന പലിശ സഹിതം മുഴുവൻ പണവും പിൻവലിക്കാം. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി രക്ഷകർത്താവിന്റെ 2 ഫോട്ടോ ആധാർ കാർഡ് കോപ്പി, 250 രൂപ എന്നിവ കൊണ്ടുവരണം. തുടർ തവണകൾ 50 രൂപ മുതലുള്ള ചെറിയ തുകകളായും അടക്കാം. ആദായനികുതി ഇളവ് ലഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള. തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ : 8281600409.