കുമരകം : ഗുരുദേവ ദർശന പഠനം ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമാണെന് ശിവഗിരി മഠം സ്വാമി അസ്പർശാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരിപ്പുകാലാ ശ്രീ നാരായണ അന്തർദേശീയ കേന്ദ്രത്തിൽ നടന്ന ത്രിദിന ശ്രീനാരായണ കൺവെൻഷൻ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുധർമ്മ പ്രചാരണസഭ പി.ആർ.ഒ ഇ.എം.സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു.അനിരുദ്ധൻ മുട്ടുംപുറം, എം.കെ.പൊന്നപ്പൻ, കുറിച്ചി സദൻ, കെ.കെ.സരളപ്പൻ, ഷിബു മൂലേടം, സദാനന്ദൻ വിരിപ്പുകാല, സുകുമാരൻ വാകത്താനം, കെ.ആർ.ദിനചന്ദ്രൻ, സതീഷൻ അത്തിക്കാട്, എം.എൻ.രാജപ്പൻ, സന്ധ്യ മഞ്ചാടിക്കരി, എസ്.പി.മനോഹരൻ, ഷൈലജ പൊന്നപ്പൻ, സി.കെ.വിശ്വൻ എന്നിവർ പ്രസംഗിച്ചു.