നെടുംകുന്നം: സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപള്ളിയിലെ വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുനാളിന് 18 ന് കൊടിയേറും. ബുധാഴ്ച വൈകിട്ട് 4.30 ന് കൊടിയേറ്റ്, ലദീഞ്ഞ് നൊവേന. ഫാ. ജേക്കബ് അഞ്ചുപങ്കിൽ. 4.50 ന് കുർബാന. ഫാ.തോമസ് മാളിയേക്കൽ. 18 മുതൽ 21 വരെയും 27 വരെയും എല്ലാ ദിവസവും രാവിലെ 6.15 ന് കുർബാന. 19 മുതൽ 27 വരെ എല്ലാ ദിവസവും വൈകീട്ട് 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ്. പ്രധാന തിരുനാൾ ദിനമായ 28 ന് രാവിലെ 5.30 നും 10 നും കുർബാന. 7.30 ന് തിരുനാൾ കുർബാന. മാർ.ജോസഫ് പെരുന്തോട്ടം. വൈകീട്ട് 4.15 ന് നെടുങ്ങോത്തച്ചന്റെ കബറിടത്തിൽ ഒപ്പീസ്. 4.30 ന് തിരുനാൾ കുർബാന, പ്രദക്ഷിണം. കൊടിയിറക്ക് തിരുനാൾ ദിനമായ 29 ന് രാവിലെ 5.30 നും 7.30 നും 10 നും കുർബാന. വൈകീട്ട് 4.30 ന് ആഘോഷമായ കുർബാന, പ്രസംഗം. ഫാ.തോമസ് മാളിയേക്കൽ. 6.15 ന് പ്രദക്ഷിണം, കൊടിയിറക്ക്.