കറുകച്ചാൽ: പതിവ് പോലെ ഇത്തവണയും ദ്വാരക തിരഞ്ഞെടുപ്പ് ചൂടിലാണ്. കറുകച്ചാൽ പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളായി പോരാട്ടത്തിനൊരുങ്ങുകയാണ് ചമ്പക്കര ദ്വാരകയിൽ ശ്രീജിഷയും ഭർത്താവ് അഡ്വ. കിരൺകുമാറും. ശ്രീജിഷ നിലവിൽ കറുകച്ചാൽ പഞ്ചായത്ത് നാലാം വാർഡംഗമാണ്. ഇക്കുറി അഞ്ചാം വാർഡിലാണ് മത്സരിക്കുന്നത്. കിരൺകുമാർ നാലാം വാർഡിലാണ് മത്സരിക്കുന്നത്.കിരൺകുമാറിന്റെ പിതാവ് എസ്.പ്രഭാകരക്കുറുപ്പ് മുൻപഞ്ചായത്തംഗമായിരുന്നു. അദ്ദേഹത്തിന് ശേഷം വനിതാ സംവരണ വാർഡായതോടെ ശ്രീജിഷ സ്ഥാനാർഥിയാകുകയായിരുന്നു. അഭിഭാഷകനായ കിരൺകുമാറിന് കന്നി അങ്കമാണ്. ഇരുവരും വീടുകൾ കയറിയുള്ള ആദ്യഘട്ട പ്രചാരണവും ആരംഭിച്ചു. ഏകമകൾ നിരഞ്ജന ഏഴാംക്ലാസ് വിദ്യാർത്ഥിനിയാണ്.