കറുകച്ചാൽ : ജനപ്രതിനിധിയാകുകയെന്നതായിരുന്നു കടയിനിക്കാട് ഇലവുങ്കൽ വീട്ടിൽ അനിൽകുമാറിന്റെ ആഗ്രഹം. അതിനായി എല്ലാ തിരഞ്ഞെടുപ്പിലും വെള്ളാവൂർ പഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിക്കും. പരാജയം രുചിക്കുമ്പോഴും വിജയം എന്നെങ്കിലും തന്റെ കൂടെയുണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഇത്തവണ കൊവിഡ് ചതിച്ചു. വിദേശത്തായതിനാൽ നാട്ടിലെത്താനായില്ല. 1995 ലാണ് സ്ഥാനാർത്ഥിക്കുപ്പായം ആദ്യം അണിഞ്ഞത്. 2015 വരെ മത്സരിച്ചു. പൂജ്യം മുതൽ 24 വരെയായിരുന്നു ലഭിച്ച വോട്ടുകളുടെ എണ്ണം. 1996-ൽ നിയമസഭയിലേക്കും മത്സരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും പരാജയപ്പെടുമെന്ന് പറഞ്ഞാലും അനിൽ പിൻമാറാൻ ഒരുക്കമല്ല. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് അനിൽ.