അടിമാലി: മൂന്നാറിനെ കൂടുതൽ മനോഹരിയാക്കാൻ ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിക്കണമെന്നാവശ്യം. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന മൂന്നാറിൽ ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കപ്പെട്ടാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വലിച്ചെറിയപ്പെടുന്നത് നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ. സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുമ്പോൾ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ തോന്നുന്നിടങ്ങളിൽ വലിച്ചെറിയുക പതിവാണ്. ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് വാഹനങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിച്ചാൽ വലിച്ചെറിയപ്പെടുന്ന മാലിന്യത്തിന്റെ അളവിൽ കുറവ് വരുത്താനാകും. വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി ഹരിത ചെക് പോസ്റ്റുകൾ സ്ഥാപിക്കുകയും പ്രവർത്തനം വിജയം കാണുകയും ചെയ്തിട്ടുണ്ട്. ഇതേ മാതൃക മൂന്നാറിലും പിന്തുടർന്നാൽ തെക്കിന്റെ കാശ്മീരിനെ കൂടുതൽ സുന്ദരിയാക്കാനാകും.