അടിമാലി: ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗം അടിമാലിയിൽ നടന്നു. ബി.ഡി.ജെ.എസ് ദേവികുളം നിയോജക മണ്ഡലം കമ്മറ്റി ആഫീസ് അടിമാലിയിൽ തുറന്നതിന് പിന്നാലെയാണ് പാർട്ടിയുടെ ജില്ലാ നേതൃയോഗവും അടിമാലിയിൽ ചേർന്നത്. ജില്ലാ പ്രസിഡന്റ് വി. ജയേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി പി. രാജൻ അറിയിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ ഡോ. കെ. സോമൻ, ഷാജി കല്ലാറ, വിനോദ്, സെക്രട്ടറിമാരായ രാജേന്ദ്രലാൽ ദത്ത്, വിനോദ്, പാർത്ഥേശൻ, സന്തോഷ് മാധവൻ എന്നിവർ പങ്കെടുത്തു.