കോട്ടയം : ലോക കാഴ്ചദിനത്തോട് അനുബന്ധിച്ച് കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രവും ദി പ്രൊജക്റ്റ് വിഷനും അന്താരാഷ്ട്ര ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘അപ്പീൽ ഫോർ ഐ ഡോനെഷൻ’ എന്നതാണ് വിഷയം. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. 90 സെക്കൻഡ് ഇംഗ്ലീഷിൽ പ്രസംഗിക്കുന്നതിന്റെ വീഡിയോ യൂട്യൂബ് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തു ലിങ്ക് www.theprojectvision.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാനതല മത്സരങ്ങൾ 20ന് അവസാനിക്കും. സംസ്ഥാന തലത്തിലെ വിജയികൾക്ക് യഥാക്രമം 4000, 2000, 1000 രൂപ വീതം സമ്മാനം ലഭിക്കും. അന്താരാഷ്ട്ര തല ഫൈനൽ മത്സരം ഡിസംബർ 3ന് നടക്കും. അന്താരാഷ്ട്ര തല വിജയികൾക്ക് യഥാക്രമം 25000, 15000, 10000 വീതമാണ് സമ്മാനത്തുക. മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഫോൺ: 94008 96783.