കൊല്ലാട് : കേന്ദ്ര - കേരള സർക്കാരുകളുടെ നയങ്ങൾക്കെതിരെ ശക്തമായ താക്കീത് വരാൻ പോകുന്ന ത്രിതല തിരഞ്ഞെടുപ്പിൽ ജനങ്ങൾ നല്കുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജനങ്ങൾക്ക് യാതാെരു ഉപകാരമില്ലാത്ത സർക്കാരാണിത്. എന്തിനാണ് ഇങ്ങനൊരു സർക്കാർ എന്ന ചിന്താഗതിയാണ് ജനങ്ങളെ നയിക്കുന്നതെന്നും യു.ഡി.എഫ്കൊല്ലാട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ ജയൻ ബി മഠം അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞ് ഇല്ലിലംപളളി, നാട്ടകം സുരേഷ് , യൂജിൻ തോമസ്സ്, സിബി ചേനപ്പാടി, സിബി ജോൺ കൈതയിൽ, ബോബൻ തോപ്പിൽ, തമ്പാൻ കുര്യൻ വർഗ്ഗീസ്, കുരിയാക്കോസ്സ് കുരിവിള, വൈശാഖ് പികെ തുടങ്ങിയവർ പ്രസംഗിച്ചു.