പാലാ: രണ്ടു സീറ്റായിട്ടു വേണ്ട, പത്തു സീറ്റിൽ ഒറ്റയ്ക്ക് മത്സരിച്ചോളാമെന്ന് സി.പി.ഐ.
പാലാ നഗരസഭയിൽ എൽ.ഡി.എഫ് ചർച്ച പരാജയപ്പെട്ടു. കേരളാ കോൺഗ്രസ് 17, സി.പി.എം 6, സി.പി.ഐ 7, എൻ.സി. പി ഒന്ന് എന്ന നിലയിലാണ് എൽ.ഡി.എഫ് യോഗത്തിൽ ചർച്ച നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.ഐ മത്സരിച്ചത് 7വാർഡുകളിലായിരുന്നു . എന്നാൽ ജോസ് കെ. മണിയുടെ വരവോടെ മുന്നണിയിൽ ഉണ്ടായ സീറ്റ് വിഭജനത്തിൽ 3 സീറ്റ് വിട്ടുനൽകാൻ സി.പി.ഐ തയ്യാറായെങ്കിലും 5 സീറ്റുകൾ വിട്ടുനൽകണമെന്നായിരുന്നു സി.പി.എമ്മിന്റെ ആവശ്യം. എന്നാൽ ഇതിനോട് യോജിക്കാൻ സി.പി.ഐ തയ്യാറായില്ല. ഇതോടെ ഒറ്റക്കു മത്സരിക്കാൻ സി.പി.ഐ ലോക്കൽ ജനറൽ ബോഡി തീരുമാനിക്കുകയായിരുന്നു.