ചങ്ങനാശേരി : എം.സി റോഡിൽ എസ്.ബി കോളേജിന് സമീപത്തെ വൈദ്യുതി പോസ്റ്റിലെ കണക്ഷൻ ബോക്‌സിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 4.50 ഓടെയായിരുന്നു സംഭവം. ചങ്ങനാശേരി അഗ്നിശമനസേന എത്തിയാണ് തീഅണച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തീപിടിത്തം പതിവാകുകയാണ്. കെ. എസ്.ഇ.ബി അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.