കോട്ടയം: 26-ന് നടത്തുന്ന ദേശീയപണിമുടക്കിന് സംസ്ഥാനത്തെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുടുംബാംഗങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെയും അദ്ധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും സംയുക്തനേതൃത്വത്തിലാണ് വീടുകളില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി കുടുബാംഗങ്ങളോടൊപ്പം കോട്ടയം പള്ളിക്കത്തോട്ടിലെ വീടിനു മുന്നില്‍ പ്ലക്കാര്‍ഡുയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.