കോട്ടയം : പുതുപ്പള്ളി ഞാലിയാകുഴി വടക്കേക്കരക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ച അപകടസ്ഥലത്ത് മോട്ടോർവാഹന വകുപ്പിന്റെയും ആർ.എ.എഫ്.എഫ് എന്ന സന്നദ്ധ സംഘടനയും നേതൃത്വത്തിൽ ഓർമ്മദിനാചരണം നടത്തി. റോഡ് സുരക്ഷാ ബോധവത്ക്കരണ ലഘുലേഖകളും വിതരണം ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് ഉദ്ഘാടനം ചെയ്തു.