വൈക്കം : തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ലളിതമായ ചടങ്ങുകളോടെ മനയത്താറ്റ് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. മേൽശാന്തി ചെമ്മനത്തുകര ആർ.വിനോദ് സഹകാർമ്മികനായി. കൊടിയേറ്റിന് ശേഷം തിരുനടയിൽ ഉപദേശകസമിതി പ്രസിഡന്റ് കെ.എസ്.സാജമോൻ കെടാവിളക്കിൽ ദീപം തെളിച്ചു. സെക്രട്ടറി കെ. രാജേന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കെ.എം.രാധാകൃഷ്ണൻ നായർ, ശ്രീജിത്ത് ശ്രീലകം, ആർ. കെ. രാജേഷ്, രവീന്ദ്രൻ നായർ, സബ് ഗ്രൂപ്പ് ഓഫീസർ വിഷണു എന്നിവർ പങ്കെടുത്തു. എട്ട് ദിവസം നീളുന്ന ഉത്സവാഘോഷം 21 ന് വൈകിട്ട് നടക്കുന്ന ആറാട്ടോടെ സമാപിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആന,വാദ്യമേളങ്ങൾ, വെടിക്കെട്ട്, മറ്റ് ആഘോഷങ്ങൾ, അന്നാദനം എന്നിവ ഒഴിവാക്കി. പ്രധാനചടങ്ങായ ഉത്സവബലി ദർശനം 16, 17, 18, 19, 20 തീയതികളിൽ രാവിലെ 11 ന് നടക്കും.