വൈക്കം : അഷ്ടമി ചടങ്ങുകൾ പൂർത്തീകരിക്കുന്നതിനായി ഉദയനാപുരത്തപ്പന് അഷ്ടമിദിവസം വൈക്കത്തമ്പലത്തിൽ എത്തുന്നതിനുവേണ്ടി ഒരു ആനയെ അനുവദിച്ചുതരണമെന്നും ക്ഷേത്രത്തിനകത്തും പുറത്തും ഉത്സവവുമായി ബന്ധപ്പെട്ടു പരമ്പരാഗതമായി നടത്തിയിരുന്ന എല്ലാ ആചാരഅനുഷ്ഠാനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാമമാത്രമായെങ്കിലും നടത്തുവാൻ അനുവദിക്കണമെന്നും താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി ശ്രീകുമാർ,എൻ.ജി ബാലചന്ദ്രൻ,പി.എൻ.രാധാകൃഷ്ണൻ നായർ, സി.പി നാരായണൻ നായർ,പി.പ്രസാദ്,പി.എസ് വേണുഗോപാൽ എന്നിവർ സംസാരിച്ചു.