kurunnila

വൈക്കം: അങ്കണവാടി കുട്ടികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയാറാക്കിയ 'കുരുന്നില' ചിത്രപുസ്തകങ്ങളുടെ വിതരണം വൈക്കം താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ നിർവഹിച്ചു. നഗരസഭയിലെ 13 അങ്കണവാടികൾക്കാണ് ചിത്രപുസ്തകങ്ങൾ നൽകുന്നത്. ഒരു അങ്കണവാടിക്ക് 1800 രൂപ ചെലവ് വരുന്ന പുസ്തകങ്ങളാണ് നൽകിയത്. കുട്ടികളുടെ മാനസിക, ഭാഷ, ബുദ്ധി വികാസത്തിനുതകുന്നതാണ് പുസ്തകത്തിലെ എഴുത്തുകളും ചിത്രങ്ങളും. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മി​റ്റിയംഗം രാജൻ അദ്ധ്യക്ഷത വഹിച്ചു. ശിശു വികസന പദ്ധതി ഓഫീസർ നമിത, സൂപ്പർവൈസർ സിന്ധു വാസുദേവൻ, അങ്കണവാടി പ്രവർത്തകരായ ഓമന, അമ്പിളി, രേഖ, അനു എന്നിവർ പങ്കെടുത്തു.