കോട്ടയം:ക്ളാസ് ഫോർ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ ജില്ലാ കമ്മിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നിവേദനം നൽകി.ജില്ലാ പ്രസിഡന്റ് ബിന്നി എ ജോസഫ്, സെക്രട്ടറി മനോജ് കുമാർ, ട്രഷറർ സജി ഒ.എസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.