shihabudeen

പൊൻകുന്നം : കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊക്കെ രാഷ്ട്രീയം നോക്കാതെ വിവിധ സ്ഥാനാർത്ഥികൾക്ക് വേണ്ടിയും കക്ഷികൾക്ക് വേണ്ടിയും ബോർഡുകൾ തയ്യാറാക്കി കൊടുത്തിട്ടുള്ള ഷിഹാബുദ്ദീൻ ഇപ്പോൾ സ്വന്തം പ്രചാരണബോർഡുകൾ ഉണ്ടാക്കുന്ന തിരക്കിലാണ്. ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് മുസ്ലിംലീഗിലെ ടി.എ.ഷിഹാബുദീൻ. ഇരുപത്തഞ്ച് വർഷത്തിലേറെയായി ആശാരിപ്പണി ചെയ്യുന്ന ഇദ്ദേഹം തടി കൊണ്ടുള്ള ചട്ടം തയ്യാറാക്കി അതിൽ പ്രചാരണ ബോർഡ് ഉറപ്പിക്കുകയാണ്. സ്ഥാനാർത്ഥി ആയതിനാൽ ഇക്കുറി മറ്റാർക്ക് വേണ്ടിയും ബോർഡുണ്ടാക്കാൻ സമയമില്ലെന്ന് അദ്ദേഹം പറഞ്ഞു.