bjp

കോട്ടയം : കിടങ്ങൂർ ഡിവിഷൻ പിടിക്കാൻ സംസ്ഥാന വക്താവ് അഡ്വ. ജയസൂര്യനെ കളത്തിലിറക്കി ബി.ജെ.പി. ജില്ലാ പഞ്ചായത്തിലേയ്ക്ക് മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് പ്രചരണവും ആരംഭിച്ചു. ഉഴവൂർ, മുണ്ടക്കയം, കിടങ്ങൂർ, പുതുപ്പള്ളി, അതിരമ്പുഴ ഡിവിഷനുകളിലെ ബി.ജെ.പി സ്ഥാനാർഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. അതിരമ്പുഴയിൽ മായാ ജി. നായരും, പുതുപ്പള്ളിയിൽ നിബു ജേക്കബും, മുണ്ടക്കയത്ത് കെ.എ.അനുമോളും, ഉഴവൂരിൽ ഡോ. ജോജി ഏബ്രഹാമും മത്സരിക്കും.