പൊൻകുന്നം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി കേന്ദ്രമായി 15 മുതൽ 2021 ജനുവരി 20 വരെ നടപ്പാക്കുന്ന സേഫ് സോൺ പദ്ധതിയിലേക്ക് താത്ക്കാലിക ഡ്രൈവർമാരെയും സഹായിമാരെയും തിരഞ്ഞെടുക്കും. മോട്ടോർ വാഹനവകുപ്പിന്റെ പ്രായോഗിക പരീക്ഷ 21ന് 8.30ന് പൊൻകുന്നത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അഞ്ചുവർഷ പ്രവൃത്തി പരിചയമുള്ള ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പും ഫോട്ടോ പതിച്ച് വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും 19ന് മൂന്നിന് മുൻപ് കാഞ്ഞിരപ്പള്ളി ജോ.ആർ.ടി.ഓഫീസിൽ നൽകണം. പ്രായോഗിക പരീക്ഷക്കെത്തുമ്പോൾ 48 മണിക്കൂറിനുള്ളിലുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.