പൊൻകുന്നം: നാഷണൽ എക്‌സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മറ്റി സംസ്ഥാനഘടകത്തിന്റെ നിർദ്ദേശമനുസരിച്ച് വ്യാഴാഴ്ച സൈനിക രക്ഷാദിൻ ആചരിക്കും. മുൻസൈനികരെയും സൈനികരെയും ദോഷകരമായി ബാധിക്കുന്ന സേനാമേധാവിയുടെ ശുപാർശകളിൽ പ്രതിഷേധിച്ചാണിത്. ജില്ലയിലെ എല്ലാ താലൂക്ക്, യൂണിറ്റ് കേന്ദ്രങ്ങളിലും പ്രധാന കവലകളിലും കൊവിഡ് നിയന്ത്രണങ്ങളോടെ പ്ലക്കാർഡുകളേന്തി പ്രതിഷേധസമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ അറിയിച്ചു.