കുറവിലങ്ങാട് : ടൗണിലെ അനധികൃത വാഹനപാർക്കിംഗ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വ്യാപാരി വ്യവസായി സമിതി യൂണിറ്റ് യോഗം വിലയിരുത്തി. വിഷയത്തിൽ അധികാരികൾ അടിയന്തിര നടപടി നടപടി സ്വീകരിക്കണമെന്ന് യുണിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബേബിച്ചൻ തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബിനു നീറോസ് യോഗം ഉദ്ഘാടനം ചെയ്തു. പി.എൻ സുരേഷ്, എ.കെ തോമസ്, പി.ബി ബിനേഷ്, സുരേന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.