എലിക്കുളം: പൈക പിണ്ണാക്കനാട് റോഡിൽ മങ്കൊത്തിൽ കാർ ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. കാർ തലകീഴായി റോഡിൽ മറിഞ്ഞു. ഇന്നലെ വൈകിട്ട് 5നായിരുന്നു അപകടം. പാലായ്ക്ക് പോയി പുഞ്ചവയലിലേക്ക് മടങ്ങുകയായിരുന്നു ഓട്ടോ യാത്രക്കാർ. കാറിടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞുവീണെങ്കിലും ലൈൻ പൊട്ടിവീഴാതിരുന്നതിനാൽ അപകടമൊഴിവായി. പൊൻകുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.