കട്ടപ്പന: ക്രൈസ്റ്റ് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി നൈപുണ്യ വികസന പരിപാടി നടത്തി. ഐ.ടി. വിദഗ്ധൻ അനൂപ് ചന്ദ്രൻ തൊഴിൽ മേഖലകളിലെ നൈപുണ്യവികസന തന്ത്രങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ക്ലാസെടുത്തു. പ്രിൻസിപ്പൽ ഫാ.ഡോ. അലക്‌സ് ലൂയിസ്, അദ്ധ്യാപകരായ അഖിൽ പി. വർഗീസ്, സൂര്യാമോൾ പി.ടി, കോഓർഡിനേറ്റർ ശ്വേത സോജൻ, ബിന്റോ കുര്യൻ, ധന്യ മോഹനൻ എന്നിവർ നേതൃത്വം നൽകി.