പൊൻകുന്നം: ചിറക്കടവ് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റിനെതിരെ കോൺഗ്രസിലെ അഞ്ച് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം ഇന്ന് 11ന് ചർച്ച ചെയ്യും. കേരളാ കോൺഗ്രസ്(എം) ഇടതുമുന്നണിയുടെ ഭാഗമായതോടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇടയാക്കിയത്. കേരളാ കോൺഗ്രസിലെ ലാജി മാടത്താനികുന്നേലിനെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന നിലപാടിനു വിരുദ്ധമായി അവിശ്വാസം കൊണ്ടുവന്നതിനെതിരെ കേരള കോൺഗ്രസ് പ്രതിഷേധിച്ചു. ഇതിനിടയിൽ ബാങ്കിൽ നടക്കുന്ന ക്രമക്കേടുകൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സഹകരണ വകുപ്പുമന്ത്രിക്ക് കേരള കോൺഗ്രസ് (എം) പരാതി നല്കി.