അടിമാലി: കേന്ദ്രഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന്റെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ അടിമാലിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എസ് രാജേന്ദ്രൻ എംഎൽഎ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.അടിമാലി പഞ്ചായത്ത് പരിധിയിൽ 42 ബൂത്തുകളിലായിട്ടായിരുന്നു പ്രതിഷേധ കൂട്ടായ്മ നടന്നത്.കെഎം ഷാജി അദ്ധ്യക്ഷത വഹിച്ച കൂട്ടായ്മയിൽ സിപിഐ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ്,സിപിഎം അടിമാലി ഏരിയാ കമ്മറ്റി സെക്രട്ടറി റ്റി കെ ഷാജി,ചാണ്ടി പി അലക്‌സാണ്ടർ,സിജോ മുണ്ടൻചിറ,സി ഡി ഷാജി,എം എസ് ചന്ദ്രൻ,പി കെ ബഷീർ,എം ആർ ദീപു,ശ്രീജാ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.