randeep-and-renjtth

പാലാ : മുത്തോലി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇത്തവണ ഏറ്റുമുട്ടുന്നത് സഹോദരങ്ങൾ. ചേട്ടൻ രഞ്ജിത്തും, അനുജൻ രൺദീപും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രഞ്ജിത്ത് നിലവിൽ മറ്റൊരു വാർഡംഗമായിരുന്നു. അനുജൻ രൺദീപിന്റെ ഭാര്യ സന്ധ്യ നിലവിൽ ഏഴാം വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇടതുമുന്നണിക്കായാണ് യൂത്ത്ഫ്രണ്ട് (എം) ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി രൺദീപ് ഇറങ്ങുമ്പോൾ, എൻ.ഡി.എയ്ക്കായാണ് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എത്തുന്നത്.

വെള്ളിയേപ്പള്ളി മീനാഭവനിൽ പരേതനായ റിട്ട.പൊതുമരാമത്ത് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണൻ നായരുടെയും പനമറ്റം ഗവ. ഹൈസ്കൂകൂളിലെ റിട്ട. ഹെഡ്മാസ്റ്റർ എം.ജി മീനയുടെയും മക്കളാണ് ഇരുവരും.

2010 ൽ രഞ്ജിത് ഏഴാം വാർഡിന്റെ പ്രതിനിധിയായിരുന്നു. 2015ൽ ഏഴാം വാർഡ് സംവരണ വാർഡായപ്പോൾ രഞ്ജിത് മറ്റൊരു വാർഡിൽ മത്സരിച്ച് വിജയിച്ചു. 2015ൽ സഹോദരൻ രൺദീപിന്റെ ഭാര്യ സന്ധ്യാ ജി.നായർ ഇവിടെ സ്വതന്ത്രയായി വിജയിച്ചു. പിന്നീട് കേരളാ കോൺഗ്രസ് അംഗമായി പഞ്ചായത്ത് പ്രസിഡന്റുമായി.ഇപ്പോൾ ഏഴാം വാർഡ് വീണ്ടും ജനറലായി.