അടിമാലി: കന്നി വോട്ട് രേഖപ്പെടുത്തും മുമ്പെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന്റെ സന്തോഷത്തിലാണ് ബികോം മൂന്നാംവർഷ വിദ്യാർത്ഥിനിയായ സനിത സജി.കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു സനിതയ്ക്ക് 21 വയസ്സ് തികഞ്ഞത്.രണ്ട് മാസങ്ങൾക്കിപ്പുറം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അടിമാലി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കാനായതിന്റെ ആവേശത്തിലാണ് മൂന്നാർ സർക്കാർ കോളേജ് വിദ്യാർത്ഥിനി.തനിക്കായി തന്നെ തന്റെ കന്നിവോട്ട് രേഖപ്പെടുത്താൻ പോകുന്നതിന്റെ സന്തോഷവും സനിതക്കുണ്ട്.വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സനിത.പ്രവർത്തകർക്കൊപ്പം പ്രചാരണപ്രവർത്തനങ്ങളിൽ സനിത രാവിലെ മുതൽ സജീവമാണ്.ചൊവ്വാഴ്ച്ച മറ്റ് സ്ഥാനാർത്ഥികൾക്കൊപ്പം സനിതയും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ആദ്യം വട്ടം ഭൂരിഭാഗം വോട്ടർമാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു കഴിഞ്ഞു.ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ മാസ്‌ക്കിട്ട് ഗ്യാപ്പിട്ടാണ് സനിതയുടെയും പ്രവർത്തകരുടെയും പ്രചാരണ പ്രവർത്തനങ്ങൾ.