പാലാ: ടോബിൻ കെ അലക്‌സ് കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കേരളാ കോൺഗ്രസ് എം ന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സി എമ്മിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ട ടോബിൻ കെ.അലക്‌സ് പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റ്, പാലാ നിയോജകമണ്ഡലം കെ.എസ്.സി എം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ ,എം.ജി സർവകലാശാല യൂണിയൻ കൗൺസിലർ ,കെ.എസ്.സി എം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചു. 23ാം വയസിൽ മുത്തോലി പഞ്ചായത്ത് കാണിയക്കാട് വാർഡിൽ മത്സരത്തിന് ഇറങ്ങി റെക്കോർഡ് ഭൂരിപക്ഷത്തിൽ വെന്നിക്കൊടി പാറിച്ചു. 2013 മുതൽ മുത്തോലി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. 2017 മുതൽ മുത്തോലി ബാങ്ക് പ്രസിഡന്റാണ്. നിലവിൽ കേരളാ കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം,പാലാ ജനറൽ ആശുപത്രി വികസനസമിതി അംഗം,പാസ്റ്ററൽ കൗൺസിൽ അംഗം,ടീച്ചേഴ്‌സ് ഫ്രണ്ട് കോർ കമ്മിറ്റി മെമ്പർ എന്നീനിലകളിലും പ്രവർത്തിക്കുന്നു.