കടയനിക്കാട്: ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ മേഖലാ സമ്മേളനത്തിന്റെ ഭദ്രദീപ പ്രകാശനം കടയനിക്കാട് ഭഗവതി ക്ഷേത്രാങ്കണത്തിൽ വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദസ്വാമി നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. റിട്ട ഡിവൈ.എസ്.പി അശോക് കുമാർ പദ്ധതി വിശദീകരണം നടത്തി. റസിഡൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം രാധാകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. രാജേഷ് വെട്ടിക്കാലായിൽ, മോഹനചന്ദ്രൻപിള്ള, സോമനാഥപിള്ള, സന്തോഷ് മാവേലി, ശ്രീലാൽ എന്നിവർ പ്രസംഗിച്ചു. സമീപ ക്ഷേത്രങ്ങളായ കങ്ങഴ മഹാദേവക്ഷേത്രം, ഉമാ മഹേശ്വരിക്ഷേത്രം, കടയനിക്കാട് ശ്രീധർമ്മശാസ്താക്ഷേത്രം, പത്തനാട് ദേവീക്ഷേത്രം, കുളത്തിങ്കൽ ദേവീക്ഷേത്രം, മുങ്ങാനി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെ ഭാരവാഹികളും സന്നിഹിതരായിരുന്നു. സതീഷ് വയലുംതലയ്ക്കൽ നന്ദി പറഞ്ഞു.