ചങ്ങനാശേരി: വീട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച 12 അംഗ സംഘം പൊലീസ് പിടിയിൽ. സംഘത്തിൽ നിന്നും നാലര ലക്ഷം രൂപയും പിടിച്ചെടുത്തു.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. പോത്തോട് മുതലുവാലിച്ചിറ കോളനിയിൽ അമ്പിശേരി ബാബുവിന്റെ വീട് കേന്ദ്രീകരിച്ചാണ് ചീട്ടുകളി നടന്നത്. ഡിവൈ.എസ്.പി വി.ജെ ജോഫിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പാമ്പാടി വടക്കേക്കര വീട്ടിൽ ബാബു എബ്രഹാം, മാങ്ങാനം മറ്റത്തിൽ വീട്ടിൽ സുരേഷ് ബാബു, പെരിങ്ങര പോത്തിരിക്കൽചിറ വീട്ടിൽ സന്തോഷ്, തൃക്കോതമംഗലം കുളങ്ങര വീട്ടിൽ കെ കുഞ്ഞ് (43), അങ്ങാടി നമ്പിശേരിത്താനത്ത് വീട്ടിൽ മനോജ് (40), ചുമത്ര മുണ്ടകത്തിൽ വീട്ടിൽ ചെറിയാൻ ജോൺ (42), കല്ലറ പുത്തൻവീട്ടിൽ സുർജിത്ത്(46), രമണൻ നഗർ കൊട്ടാരചിറയിൽ വീട്ടിൽ ശരത് (32), ഏറ്റുമാനൂർ കോനാട്ട് കളത്തിൽ ശ്യാം, വണ്ടിപ്പേട്ട പാറശേരിൽ വീട്ടിൽ പി.എം മുകിൽ (33),പുഴവാത് കട്ടച്ചിറ വീട്ടിൽ ശരത് (32), പാക്കിൽ ശ്രീവത്സം വീട്ടിൽ അനിൽ കുമാർ (48) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാഴ്ച്ച മുമ്പ് സമാനരീതിയിൽ വടക്കേക്കര സ്‌കൂളിനോട് ചേർന്നുള്ള ഭാഗത്തെ വീട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച 12 അംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും എൺപത്തി ആറായിരം രൂപയും, വാഹനങ്ങളും ഫോണുകളും പിടിച്ചെടുത്തിരുന്നു. കോട്ടയം, തിരുവല്ല, കൊല്ലം സ്വദേശികളാണ് പിടിയിലായിരുന്നത്.
ചങ്ങനാശേരി സി.ഐ പ്രശാന്ത് കുമാർ, എസ്.ഐ റാഫിഖ്, എസ്.ഐമാരായ രമേശ്, റ്റി.കെ സാജുമോൻ, എ.എസ്.ഐമാരായ അനീഷ് വിജയൻ, ആന്റണി മൈക്കിൾ, ഷിബു, ബിജു, ജീമോൻ, സാബു, സി.പി.ഒമാരായ സിറാജ്, റ്റി അനീഷ് , ബിജു, മാത്യു പോൾ, ജിബിൻ ലോബോ, സാംസൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.