udf-udf-

കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകമാനം ഈഴവരോട് യു.ഡി.എഫ് കാട്ടുന്ന അവഗണന അതിരമ്പുഴ പഞ്ചായത്തിലും. കഴിഞ്ഞ തവണ രണ്ട് സീറ്റുകൾ ഈഴവ വിഭാഗത്തിന് നൽകിയെങ്കിൽ ഇക്കുറി ഈ വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും മത്സരിപ്പിക്കാതിരിക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്.

22 സീറ്റുകളുള്ള അതിരമ്പുഴ പഞ്ചായത്തിൽ ഭൂരിപക്ഷ വാർഡുകളിലും 95 ശതമാനം സ്ഥാനാർത്ഥികളും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാണ്. ജോസ് വിഭാഗം ഒപ്പമുണ്ടായിരുന്നപ്പോൾ 11 സീറ്റിൽ കേരള കോൺഗ്രസും 10 സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ മുസ്ളിംലീഗുമാണ് മത്സരിച്ചത്. ഇക്കുറി 14 സീറ്റുകളിൽ കോൺഗ്രസും ഏഴ് സീറ്റിൽ കേരള കോൺഗ്രസും ഒരു സീറ്റിൽ മുസ്ളിംലീഗുമാണ് മത്സരിക്കുക. കോൺഗ്രസിന് സീറ്റുകൾ കൂടിയപ്പോൾ ഈഴവ വിഭാഗത്തിൽ നിന്ന് ഒരാളെയും പരിഗണിച്ചിട്ടില്ല. 19 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇതുവരെയും ഈഴവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥി നിർണയത്തിൽ ഉറപ്പുകളൊന്നും ലഭിച്ചിട്ടുമില്ല. അതേസമയം എൽ.ഡി.എഫ് അർഹമായ പരിഗണന ഈഴവ വിഭാഗത്തിന് നൽകിയിട്ടുണ്ട്.