ചങ്ങനാശേരി: ചങ്ങനാശേരിയുടെ അടയാളമായ അഞ്ച് വിളക്ക് മിഴിയടച്ചു. 1805 ൽ വേലുത്തമ്പി ദളവയാൽ സ്ഥാപിതമായ അഞ്ച് വിളക്ക് ഏതാനും വർഷങ്ങൾക്ക് മുൻപാണ് അറ്റകുറ്റപണികൾ നടത്തി പുനഃസ്ഥാപിച്ചത്. എന്നാൽ മാസങ്ങളായി വിളക്ക് കത്തുന്നില്ല. വിളക്ക് കത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിറ്റിസൺ സോഷ്യൽ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു. ടൂറിസം വകുപ്പ് ലക്ഷങ്ങൾ മുടക്കി ബോട്ട് ജെട്ടിക്ക് ചുറ്റും സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകളും കത്തുന്നില്ല. അഞ്ച് വിളക്കും ബോട്ട് ജെട്ടിക്ക് ചുറ്റുമുള്ള എൽ.ഇ.ഡി ലൈറ്റുകളും പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടു. ഡോ. റൂബിൾരാജ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വിമൽചന്ദ്രൻ, അഡ്വ. റോയി തോമസ്, അഡ്വ. തോമസ് ആന്റണി, പി.എസ്. ശശിധരൻ, ബിജു മാത്യു, പി.എസ്. റഹിം, മാത്യു ജോസഫ്, ആന്റണി കുര്യൻ എന്നിവർ പങ്കെടുത്തു.