ചങ്ങനാശേരി: കൊവിഡിന്റെ പശ്ചാത്തലത്തിൽ എസ്.ബി കോളേജിലെ ആഗോള പൂർവവിദ്യാർത്ഥി മഹാസംഗമം 2021 ജനുവരി 26ന് ഓൺലൈനിൽ നടക്കുമെന്ന് എസ്.ബി കോളജ് അലുമ്‌നി അസോസിയേഷൻ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൂർവവിദ്യാർഥികളെ പങ്കെടുപ്പിച്ച് 'സൂം' പ്ലാറ്റ്‌ഫോമിലാണ് മഹാസംഗമം നടക്കുക. കോളജിന്റെ നൂറാം വാർഷികാഘോഷത്തിന് മുന്നോടിയായാണ് മഹാസംഗമം.
യോഗത്തിൽ അലുമ്‌നി അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുൻ മുനിസിപ്പൽ ചെയർമാൻ സാജൻ ഫ്രാൻസിസ്, സൈക്കോളജിയിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയ ഡോ.സെബിൻ എസ്.കൊട്ടാരം, മാനേജ്‌മെന്റിൽ ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയ ഡോ.ബിൻസായി സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു.
പ്രിൻസിപ്പൽ ഡോ. എം ജേക്കബ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ.റെജി പ്ലാത്തോട്ടം, ഫാ. ഡോ ജോസ് തെക്കേപ്പുറത്ത്, ബർസാർ ഫാ.മോഹൻ മാത്യു, ഫാ.ജോൺ ചാവറ, ഡോ.ഷിജോ കെ.ചെറിയാൻ,ജിജി ഫ്രാൻസിസ് നിറപറ,ഷാജി മാത്യു പാലാത്ര,ജോഷി എബ്രഹാം,ബ്രിഗേഡിയർ ഒ.എ ജയിംസ്, ഡോ.സെബിൻ എസ്.കൊട്ടാരം, ഡോ. ബിൻസായി സെബാസ്റ്റ്യൻ, മാത്യു സി.മുക്കാടൻ, ഡോ.ജോബ് ജോസഫ്, ഡോ.ജോസഫ് ജോബ്, ഡോ.ജോസ് പി.ജേക്കബ്, ഡെയ്‌സമ്മ വർഗീസ് എന്നിവർ പങ്കെടുത്തു. എസ്.ബി കോളജ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചു നവീകരിച്ച വെബ്‌സൈറ്റ് പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൂർവവിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റിലുള്ള ലിങ്ക് വഴി പൂർവിദ്യാർത്ഥി സംഘടനയിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 9495692192.