തൃക്കൊടിത്താനം: ചരിത്രപ്രസിദ്ധമായ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവത്തിന് 21ന് വൈകിട്ട് 8ന് കൊടിയേറും. കൊവിഡ് നിയന്ത്രങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഭക്തർക്ക് പ്രവേശനം. 24ന് വൈകിട്ട് 7ന് കഥകളി, കഥ. കുചേലവൃത്തീ. അവതരണം. ശ്രീവല്ലഭവിലാസം കഥകളിയോഗം തിരുവല്ല. 25ന് വൈകിട്ട് 8.30ന് കൈമണി ഉഴിച്ചിൽ, ജീവിത എഴുന്നള്ളിപ്പ്. 26ന് വൈകിട്ട് 9 മുതൽ പ്ലാവിൻകീഴിൽ മേളം. 29ന് രാവിലെ 9 മുതൽ ആദ്യ ശരകൂടം വാർപ്പിടകം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. രാത്രി 11ന് ആരമലയിലേക്ക് എഴുന്നള്ളിപ്പ്, തിരിച്ച് എഴുന്നള്ളത്ത്. തുടർന്ന് പനച്ചിക്കലേറ്റം, ചാടിക്കൊട്ട്, മുര്യൻകുളങ്ങരയിലേക്ക് എഴുന്നള്ളത്ത്, തിരിച്ച് എഴുന്നള്ളത്ത്, പുലർച്ചെ 5ന് ദീപ. രാവിലെ 10ന് ആറാട്ട്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി രാഗേഷ് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.