കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണത്തിന് ഒരു ദിവസം ശേഷിക്കേ, കേരള കോൺഗ്രസ് - എം ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചത് ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് തിരിച്ചടിയായി. പി .ജെ ജോസഫിന് ചെണ്ടയും ജോസ് കെ മാണിക്ക് ടേബിൾ ഫാനുമാണ് പുതിയ ചിഹ്നങ്ങൾ.
ചിഹ്നങ്ങൾക്ക് വേണ്ടിയുള്ള കേരളകോൺഗ്രസ് പക്ഷങ്ങളുടെ പോരിന് നാല് പതിറ്റാണ്ടിലേറെ ചരിത്രമുണ്ട്. 1964ൽ ഒക്ടോബർ 9ന് കേരളകോൺഗ്രസ് പിറവിയെടുക്കുമ്പോൾ കുതിരയായിരുന്നു ചിഹ്നം 1979ൽ ജോസഫും മാണിയും പിളർന്നു. കുതിര മാണിക്ക് ,ആന ജോസഫിന്. 1985ൽ ലയനം -ചിഹ്നം വീണ്ടും കുതിര. 1987വീണ്ടും പിളർന്നു. കുതിര ജോസഫിന്, മാണിക്ക് രണ്ടില. 1990-പക്ഷി മൃഗാദികളെ ചിഹ്നമാക്കുന്നത് കേന്ദ്ര മന്ത്രി മേനക ഗാന്ധി വിലക്കി. ജോസഫ് കുതിരയെ വിട്ടു. പകരം സൈക്കിളായി. 2009 ലയനം- രണ്ടില വീണ്ടും കേരളകോൺഗ്രസ് എം ചിഹ്നം. 2019ൽ മാണിയുടെ മരണം, പാലാ ഉപതിരഞ്ഞെടുപ്പ് .ജോസ് വിഭാഗം സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം വർക്കിംഗ് ചെയർമാനായ പി.ജെ.ജോസഫ് അനുവദിച്ചില്ല. പകരം കൈതച്ചക്ക ചിഹ്നം. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ ജോസഫ് രണ്ടിലയിലും മത്സരിച്ചു. 2020 ഓഗസ്റ്റ് 31 രണ്ടില കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസിന് അനുവദിച്ചു. ജോസഫിന്റെ പരാതിയിൽ ഹൈക്കോടതി അത് സ്റ്റേ ചെയ്തു .2020 നവംബർ 17ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില മരവിപ്പിച്ചു. . ജോസഫിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും