വാഴൂർ: മാതാ അമൃതാനന്ദമയി മഠത്തിന്റെ വൃശ്ചികം ഒന്ന്, വൃക്ഷം ഒന്ന് പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ല അമൃതബാല സംസ്‌കൃതി കേന്ദ്രം വാഴൂർ പുണ്യം ബാലസദനത്തിൽ അമൃതവനം നിർമ്മിക്കും. പുണ്യം ബാലസദനത്തിൽ നടന്ന ചടങ്ങിൽ വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ സ്വാമി ഫലവൃക്ഷ തൈനട്ട് അമൃതവനം പദ്ധതി ഉദ്ഘാടനം ചെയ്തു.