അടിമാലി: സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിൽ തീരുമാനമായതോടെ മുന്നണികൾ അടിമാലിമേഖലയിൽ നാമനിർദ്ദേശപത്രികാ സമർപ്പണം ആരംഭിച്ചു.എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് പുറമെ എൻഡിഎ സ്ഥാനാർത്ഥികളും ഏതാനും ചില സ്വതന്ത്രസ്ഥാനാർത്ഥികളും ചൊവ്വാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ ഇന്നലെ 14 നാമനിർദ്ദേശ പത്രികകളും അടിമാലി ഗ്രാമപഞ്ചായത്തിൽ 32 പത്രികകളാണ് ലഭിച്ചത്.ഇതിൽ മൂന്നെണ്ണം സ്വതന്ത്ര സ്ഥാനാർത്ഥികളുടേതാണ്.അടിമാലി മേഖലയിൽ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി വരികയാണെന്നും നാമനിർദ്ദേശപത്രിക ഉടൻ സമർപ്പിച്ച് പ്രചാരണ ജോലികൾക്ക് തുടക്കം കുറിക്കുമെന്ന് യുഡിഎഫ് നേതാക്കളും അറിയിച്ചു.