കോട്ടയം : കോട്ടയം നഗരസഭയിലെ നേതാക്കന്മാർ അടക്കം മുപ്പതോളം കോൺഗ്രസ് പ്രവർത്തകർ ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. കോട്ടയം ടൗൺ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജി.സജീവ് തിരുനക്കര, കോട്ടയം മുനിസിപ്പൽ 27-ാം വാർഡ് പ്രസിഡന്റ് കിൻസൺ തുടങ്ങിയവരാണ് ജേസിന്റെ ഭാഗമായത്. കോൺഗ്രസ് നേതൃത്വത്തിലെ തെറ്റായ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവർ പറഞ്ഞു.