munnar

അടിമാലി: വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന, കൊവിഡ് നിശ്ചലമാക്കിയ മൂന്നാർ ഉണർവ്വിലേയ്ക്ക്. ദീപാവലിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മൂന്നാറിൽ വലിയ തിരക്കനുഭവപ്പെട്ടു.കൊവിഡ് ആശങ്കയിൽ ഏറെനാളായി അടച്ചിരുന്നവർക്ക് മൂന്നാറിന്റെ വശ്യമനോഹാരിതയും കുളിരും കണ്ടറിയാനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്തുകയാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാർ സന്ദർശിച്ചത് ആയിരക്കണക്കിന് സഞ്ചാരികളാണ്.സന്ദർശകരുടെ കടന്ന് വരവ് ഹൈഡൽ ടൂറിസം മേഖലയ്ക്കും വലിയ പ്രതീക്ഷ നൽകുന്നു.മാട്ടുപ്പെട്ടിയിലും കുണ്ടളയിലുമെല്ലം ടോപ്പ് സ്റ്റേഷനിലുമെല്ലം സന്ദർശകരുടെ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. അന്തർ ജില്ലാ ടൂറിസ്റ്റുകളെക്കൂടാതെ അന്യ സംസ്ഥാനങ്ങളിൽനിന്നും സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുകയാണ്.തണുപ്പുകാലമാരംഭിക്കുതോടെ ഇനിയും സഞ്ചാരികളുടെ തിരക്കേറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.സഞ്ചാരികളുടെ കടന്നുവരവ് വർദ്ധിച്ചത് മൂന്നാറിന്റെ കച്ചവടമേഖലയ്ക്കും പുതിയപ്രതീക്ഷകൾ നൽകുന്നു.