കൊടുങ്ങൂർ:വാഴൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി. നാമനിർദേശ പത്രിക സമർപ്പണവും ആരംഭിച്ചു.16 വാർഡുള്ള പഞ്ചായത്തിൽ സി.പി.എം. 9, സി.പി.ഐ 3, കേരളാ കോൺഗ്രസ് ജോസ് വിഭാഗം 3, ഇടത് സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. വാർഡ് 2: തുളസി സുരേഷ് ബാബു, 3: ശ്രീകാന്ത് പി. തങ്കച്ചൻ, 5: വി.പി. റെജി, 6: പ്രൊഫ.എസ് പുഷ്‌കലാ ദേവി, 7: നിഷാ രാജേഷ്, 8: ഡി. സേതുലക്ഷമി, 9 :സൗദ ഇസ്മയിൽ, 12: അഡ്വ.പി. എസ്. സെയ്‌നുല്ലാബ്ദീൻ,13: എസ്. അജിത് കുമാർ (സി.പി.എം), വാർഡ് 1:തങ്കമ്മ അലക്‌സ്, 11: റോസമ്മ കരിങ്ങനാടൻ,14: സിന്ധു ചന്ദ്രൻ (സി.പി.ഐ), വാർഡ് 4: ജിജി നടുവത്താനിയിൽ, 10: തോമസ് വെട്ടുവേലിൽ, 15: ജോയ് ആലാമ്പള്ളിൽ (കേരളാ കോൺഗ്രസ് ജോസ് ), 16: ശോശാമ്മ പി.ജെ. (ഇടത് സ്വതന്ത്ര).