അടിമാലി:കുഞ്ചിത്തണ്ണി തേക്കിൻകാനത്ത് പാറശ്ശേരി വളവിൽ ലോറി മറിഞ്ഞു.തമിഴ്‌നാട്ടിൽ നിന്ന് പച്ചമീനുമായി എറണാകുളത്തിന് പോയ ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ചൊവ്വാഴ്ച്ച പുലർച്ചെയാണ് അപകടം നടന്നത്. തേക്കിൻകാനം കാഞ്ഞിരവളവിന് താഴ്ഭാഗത്ത് നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാറശ്ശേരിവളവ് തിരിയാതെ വൈദ്യുതി തൂണിലിടിച്ചു റോഡിൽ തന്നെ മറിയുകയായിരുന്നു.. ഇതോടെ സ്ഥലത്തെ വൈദ്യുതി,കേബിൾ ബന്ധം പൂർണ്ണമായി നിലച്ചു. ലോറി മറിഞ്ഞതിനെ തുടർന്ന് ഓയിലും മീൻ വെള്ളവും റോഡിൽ പരന്നൊഴുകിയത് മൂന്നാർ അഗ്‌നിരക്ഷാ സേനയെത്തി കഴുകി വൃത്തിയാക്കി.